തിരുവനന്തപുരത്ത്‌ ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരം: കാട്ടിക്കോണത്ത്‌ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. ബസുകളും സ്വകാര്യ വാഹനങ്ങളും പതിവുപോലെ സര്‍വീസ്‌ നടത്തുന്നുണ്ട്‌. പരീക്ഷകള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം തടസപ്പെടുത്തില്ലെന്ന്‌ നേരത്തെ അറിയിച്ചിരുന്നു. അതെസമയം കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്‌. രാവിലെ ആറു മുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍.

തിരുവനന്തപുരം മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട്‌ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ മേയര്‍ക്കെതിരെ അസഭ്യ പരമര്‍ശം നടത്തിയെന്നാരോപിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ്‌ സംഘര്‍ഷത്തിന്‌ തുടക്കമായത്‌.

പ്രദേശത്ത്‌ കനത്ത പോലീസ്‌ കാവലുണ്ട്‌. മാസ്‌റ്റര്‍ പ്ലാനിന്റെ പേരില്‍ കാട്ടായിക്കോണത്തു നടന്ന അക്രമം ആസൂത്രിതമാണെന്നു മേയര്‍ വി കെ പ്രകാശ്‌ പറഞ്ഞു.