തിരുവനന്തപുരത്ത്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിക്ക്‌ വെട്ടേറ്റു

തിരുവനന്തപുരം: ആനാട്‌ വഞ്ചുവം വാര്‍ഡില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിക്ക്‌ വെട്ടേറ്റു. സ്ഥാനാര്‍ത്ഥി ഷമീമിനാണ്‌ വെട്ടേറ്റത്‌. വോട്ടെടുപ്പിനിടെയായിരുന്ന സംഭവം നടന്നത്‌. ഒരു സംഘം ആളുകള്‍ പോളിംഗ്‌ ബൂത്തിനു സമീപം ഷെമീമിനെ തടഞ്ഞുവെച്ച്‌ വെട്ടുകയായിരുന്നു.

പരുക്കേറ്റ ഷമീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ഡിലെ സ്വതാന്ത്ര സ്ഥാനാര്‍ത്ഥിയുടെ ആളുകളാണ്‌ ആക്രമിച്ചതെന്ന്‌ എല്‍ഡിഎഫ്‌ ആരോപിച്ചു. സിപിഐ സ്ഥാനാര്‍ത്ഥിയാണ്‌ ഷമീം.

ഷമീമിന്‌ ആഴത്തിലുള്ള മുറിവേറ്റതായാണ്‌ സൂചന. സംഭവസ്ഥലത്ത്‌ നേരിയ സംഘര്‍ഷം രൂപപ്പെട്ടിട്ടുണ്ട്‌.