തിരുവനന്തപുരത്ത്‌ അഭിഭാഷാകരുടെ അഴിഞ്ഞാട്ടം

മാധ്യമപ്രവര്‍ത്തകരെ നാലാം ലിംഗക്കാരെന്ന്‌ ആക്ഷേപിച്ച്‌ അഭിഭാഷകര്‍
 കോടതി വളപ്പില്‍ നിന്ന്‌ മധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ കല്ലെറിഞ്ഞു

media attackedതിരു:  തലസ്ഥാനത്തും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകരുടെ കയ്യേറ്റം. ഇന്നലെ കൊച്ചിയിലുണ്ടായ കയ്യേറ്റത്തിനു പിന്നാലെ തിരുവനന്തപുരം വഞ്ചിയുര്‍ ജില്ലാ കോടതി പരിസരത്താണ്‌ ഇന്ന്‌ സംഘര്‍ഷമുണ്ടായത്‌. ഇന്ന്‌ രാവിലെ തന്നെ കോടതിയിലെ മീഡിയ റും അടച്ചുപുട്ടിയിരുന്നു.. കുടാതെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാഹനത്തിലും മീഡിയാ റുമിലും നാലാം ലിഗക്കാര്‍ക്ക്‌ പ്രവേശനമില്ലെന്ന്‌ പോസ്‌റ്റര്‍ പതിച്ചു.

തുടര്‍ന്ന്‌ വൈകീട്ട്‌ കളമശ്ശേരി ഭുമിദാനക്കേസിന്റെ കുറ്റപത്രം നല്‍കിയതിന്റെ വിവരങ്ങ്‌ള്‍ ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതാണ്‌ പിന്നീട്‌ സംഘര്‍ഷത്തിന്‌ ഇടയാക്കിയത്‌. മാധ്യമപ്രവര്‍ത്തകരെ ഗെയിറ്റിന്‌ പുറത്തേക്ക്‌ കടക്കുന്നത്‌ തടയുകുയും മാധ്യമപ്രവെര്‍ത്തകരെ ആക്രമിക്കുകയും ചെയ്‌തു . ഇതിനിടെ അഭിഭാഷകര്‍ കല്ലുകളെടുത്ത്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെയറിഞ്ഞു. ഇതില്‍ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ക്കും, ഒരു വക്കീല്‍ ഗുമസ്‌തനും പരിക്കേറ്റു. ഏഷ്യനെറ്റിന്റെ വാഹനവും അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു. പോലീസാകട്ടെ അഭിഭാഷകരോടെ വളരെ ഭയഭക്തിയോടെയാണ്‌ പെരുമാറുന്നത്‌.

ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്‌. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത്‌ എത്തിചേര്‍ന്നിട്ടുണ്ട്‌.  മാധ്യമപ്രവര്‍ത്തര്‍ കോടതി പരിസരത്ത്‌ കുത്തിയിരുപ്പ്‌ സമരം തുടങ്ങിയിയിരിക്കുയാണ്‌