തിരുവനന്തപുരം സായിയിലും കായികതാരം ആത്മഹത്യക്ക്‌ ശ്രമിച്ചു

Untitled-1 copyതിരു: തിരുവനന്തപുരത്തെ സായ്‌ കായിക പരിശീലനകേന്ദ്രമായ എല്‍എന്‍സിപിഇയില്‍ അത്‌ലറ്റിക്‌ ട്രെയിനിയായ യുവാവ്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. കൈ ഞരമ്പു മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച താരത്തെ തിരുവനന്തപുരം മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്‌ച പുലര്‍ച്ചെയാണ്‌ താരത്തെ കൈ ഞരമ്പു മുറിച്ച്‌ അവശനിലയില്‍ ഹോസ്‌റ്റല്‍ മുറിയില്‍ കണ്ടത്‌. സഹതാരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ സായി അധികൃതരെത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഒരുമാസം മുമ്പ്‌ ആലപ്പുഴ സായിയില്‍ നാലു വനിത കായികതാരങ്ങള്‍ വിഷക്കായ കഴിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നു. അവരില്‍ ഒരു തുഴച്ചില്‍ താരം മരിച്ചിരുന്നു.