തിരുരങ്ങാടിയില്‍ തീപാറുന്നു: അബ്ദുറബ്ബും നിയാസും നേര്‍ക്കുനേര്‍

PARAPPANANGADIതിരുരങ്ങാടി:  തിരുരങ്ങാടി നിയമസഭാമണ്ഡലത്തിലെ തെരഞ്ഞടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ മണ്ഡലത്തില്‍ ദൃശ്യമാകുന്നത് തീപാറുന്ന പോരാട്ടം. നിലവിലെ സിറ്റിങ്ങ് എംഎല്‍എയും മന്ത്രിയുമായ പികെ അബ്ദുറബ്ബും പുതുമുഖമായ നിയാസ് പുളിക്കലകത്തും മത്സരിക്കുന്ന ഈ മണ്ഡലം ആദ്യഘട്ടത്തില്‍ ജയപരാജയങ്ങളുടെ സര്‍വ്വേകളില്‍ ഒരിക്കലും ഇടം പിടിച്ചിരുന്നില്ലങ്കിലും പ്രചരണത്തിന്റെ അവസാനഘട്ട കടുത്തപോരാട്ടത്തിന്റെ പ്രതീതിയാണ് മണ്ഡലത്തിലുടനീളം._SHA5529 (1)
യുഡിഎഫിന്റെ ശക്തമായ സ്വാധീനമുള്ള മണ്ഡലമായ അറിയപ്പെടുന്ന ഈ മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭയിലും ലോകസഭയിലും പതിയായിരങ്ങളുടെ ഭുരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞുടപ്പില്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ രുപം കൊണ്ട ജനകീയമുന്നണി സംവിധാനത്തിന്റെ വിജയകരമായ പരീക്ഷണം മണ്ഡലത്തില്‍ പരീക്ഷിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചതോടെ ചിത്രം മാറുകയായിരുന്നു.abdurabh

പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദൃശ്യമാകുന്നത്.. ഇതുവരെയുള്ള തെരഞ്ഞടുപ്പകളില്‍ ഇടതുമുന്നണി കയറിച്ചെല്ലാത്ത ഇടങ്ങളില്‍ പോലും നിയാസിന്റെ പ്രചരണം കൊഴുക്കുന്നത് യുഡിഎഫ് ക്യാമ്പില്‍ ആശങ്കയുളവാക്കിയിട്ടുുണ്ട്.
തിരുരങ്ങാടി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റികളും തെന്നല, നന്നമ്പ്ര, ക്ലാരി, എടരിക്കോട് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ഈ മണ്ഡലം. ഇവയല്ലാം ഭരിക്കുന്നത് മുസ്ലീംലീഗാണ്..എന്നാല്‍ മണ്ഡത്തിലെ കുടിവെള്ളപ്രശനവും വികസനത്തെ കുറിച്ചുള്ള ചര്‍ച്ചയും സൃഷ്ടിച്ച ഓളവും പ്രചരണരംഗത്ത് ചെറുപ്പക്കാരുടെ സാനിധ്യവും, ചില അടിയൊഴുക്കുകളും നിയാസിന് അനുകാലതരംഗമുണ്ടാക്കുന്നുവെന്നാണ് ഇടതുക്യാമ്പിന്റെ വിശ്വാസം.

ഭുരിപക്ഷം കുറച്ച് കുറഞ്ഞാലും മണ്ഡലം തങ്ങളൊടപ്പം നില്‍ക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ തിരൂരങ്ങാടിയില്‍ അട്ടിമറി നടക്കുമെന്നാണ് ഇടതുമുന്നണിയുെ അവകാശവാദം

മണ്ഡലത്തിന്റെ ചരിത്രം മാറ്റിയെഴുതപ്പെടുമോ എന്നറിയാന്‍ മെയ് 19 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് പ്രദേശിക രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.