തിമിര ശസ്‌ത്രക്രിയക്ക്‌ വിധേയരാക്കിയ 16 പേരുടെ കാഴ്‌ച നഷ്ടമായി

 

Untitled-1 copyചണ്ടിഗഢ്‌: തിമിര ശസ്‌ത്രക്രിയയക്ക്‌ വിധേയമായ 16 പേരുടെ കാഴ്‌ച നഷ്ടമായി. ഓപ്പറേഷന്‍ തിയ്യേറ്ററിലെ അണുബാധയാണ്‌ കാഴ്‌ച നഷ്ടമാകാന്‍ കാരണമായത്‌. ഹരിയാണയിലെ മഹേഷ്‌ ചാരിറ്റബിള്‍ ട്രസ്റ്റ്‌ നടത്തുന്ന ആശുപത്രിയിലാണ്‌ സംഭവം നടന്നത്‌. നവംബര്‍ 24 ന്‌ നടന്ന ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമായ രോഗികള്‍ക്കാണ്‌ കാഴ്‌ച നഷ്ടമായിരിക്കുന്നത്‌.

സംഭവത്തെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയ്യേറ്റര്‍ പൂട്ടി സീല്‍വെച്ചു. തിയ്യേറ്റര്‍ അണുബാധ മുക്തമല്ലായിരുന്നെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറായിരം രൂപമുതല്‍ പതിനായിരം രൂപവരെയാണ്‌ ഓപ്പറേഷന്‌ ഫീസായി ഈടാക്കിയിരുന്നത്‌.

സംഭവത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടതായി ആരോഗ്യവകുപ്പ്‌ മന്ത്രി അനില്‍ വിജ്‌ ഉത്തരവിട്ടു.