താല്‍ക്കാലിക ധാരണയായി ; ചിറമംഗലം പള്ളിയില്‍ സംഘര്‍ഷമൊഴിഞ്ഞു.

പരപ്പനങ്ങാടി : ചിറമംഗലം പള്ളിയിലെ സ്വലാത്തുമായ് ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ക്ക് താല്‍കാലിക വിരാമം. പള്ളി ഖത്തീബിനെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇന്നലെ മുത്തവല്ലി ബുഖാരി തങ്ങള്‍ക്ക് രേഖാമൂലം നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ഇന്ന് ജുമാഅ നമസ്‌കാരത്തിന് നേതൃത്വം കൊടുക്കാന്‍ തങ്ങളെത്തുകയാണെങ്കില്‍ സംഘര്‍ഷമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പള്ളിക്ക് പുറത്ത് പോലീസിന്റെ സാനിധ്യമുണ്ടായിരുന്നു.

എന്നാല്‍ ഇന്നലെ രാത്രിയോടെ വിഷയത്തില്‍ എപി വിഭാഗം സുന്നി സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് സംഘര്‍ഷത്തിന് അയവുവരുകയും സമാധാനപൂര്‍ണമായ അന്തരീക്ഷത്തില്‍ ജുമാഅ നമസ്‌കാരം നടന്നു. ഇരു വിഭാഗവും തമ്മിലുള്ള ചര്‍ച്ചയിലെ ധാരണയുടെ അടിസ്ഥാനത്തില്‍ ഇന്ന് ഖത്തീബ് നമസ്‌കാരസമയത്ത് പള്ളിയില്‍ എത്തിയില്ല. എന്നാല്‍ സസ്‌പെന്‍ഷന്‍ നടപടികളുമായി മുത്തവല്ലി മുന്നോട്ടു പോവുകയാണെങ്കില്‍ പള്ളികമ്മിറ്റിയുടെ ജനറല്‍ ബോഡി വിളിച്ച് ഈ തീരുമാനം മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഖത്തീബ് വിഭാഗം തയ്യാറായേക്കുമെന്നാണ്് സൂചന.

 

ചിറമംഗലം പള്ളി ഖത്തീബിനെ സസ്‌പെന്റ് ചെയ്തു; പ്രശ്‌നം സങ്കീര്‍ണമാകുന്നു.