താലൂക്ക് ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

തിരൂരങ്ങാടി: ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവര്‍ഷമായിട്ടും പൂട്ടികിടക്കുന്ന തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ഓപ്പറേഷന്‍ തിയ്യേറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി താലൂക്കാശുപത്രിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

 

മാര്‍ച്ചിന് പ്രിന്‍സ്കുമാര്‍, വിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് പോലീസ് ആശുപത്രി കവാടത്തില്‍ തടഞ്ഞു.

 

രോഗികളില്‍ നിന്ന് ‘അനസ്്‌തേഷ്യാകിറ്റിന്റെ’ പേരില്‍ പണം വാങ്ങിയെന്ന ആരോപണത്തിന് അന്വേഷണം നേരിടുന്ന ഡോക്ടറെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യവും മാര്‍ച്ചിലുയര്‍ന്നു. ആശുപത്രിയിലെ ശുദ്ധജലക്ഷാമം പരിഹരിക്കുക. മാലിന്യ പ്ലാന്റ് സ്ഥാപിക്കുക എന്നതും സമരത്തിന്റെ ആവശ്യങ്ങളായിരുന്നു.
് ്‌