തായ് വാനില്‍ കനത്ത ഭൂചലനം

തെക്കന്‍ തായ് വാനില്‍ കനത്ത ഭൂചലനം. കടലോര പ്രദേശത്തും മലയോര മേഖലയിലുമാണ് ഭൂചലനം കൂടുതല്‍ അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. രാവിലെ 10.30 നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.