‘താന്‍ ഒളിച്ചോടുന്നയാളല്ല, മാധ്യമ വിചാരണ അംഗീകരിക്കാനാകില്ല’ വിജയ് മല്യയുടെ ട്വീറ്റ്

vijayദില്ലി: ബാങ്കുകള്‍ നല്‍കാനുള്ള 9000 കോടി രൂപ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയുടെ ട്വീറ്റ്. താന്‍ ഒളിച്ചോടിയിട്ടില്ലെന്ന് പറഞ്ഞ മല്യ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള ബിസിനസുകാരനാണ് ഞാന്‍. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നും എനിക്ക് യാത്ര ചെയ്യേണ്ടി വരും. ഞാന്‍ ഇന്ത്യയില്‍ നിന്ന് മുങ്ങിയിട്ടില്ല, മല്യ ട്വിറ്ററിലൂടെ വ്യക്തമാക്കി.

പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ നിയമ വ്യവസ്ഥയോട് പൂര്‍ണ്ണായും ബഹുമാനമുണ്ട്. ജുഡിഷ്യറിയേയും മാനിക്കുന്നു. എന്നാല്‍ മാധ്യമ വിചാരണ അംഗീകരിക്കാനാകില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താന്‍ നല്‍കിയ സംഭാവനകള്‍ മറന്നാണ് ടിആര്‍പിക്ക് വേണ്ടി ചില ടെലിവിഷന്‍ ചാനലുകള്‍ തന്നെ വിചാരണ ചെയ്യുന്നതെന്നും മല്യ ട്വിറ്ററില്‍ കുറിച്ചു.

ലണ്ടനില്‍ കഴിയുന്ന മല്യ വിവാദങ്ങള്‍ക്കിടയില്‍ കഴിഞ്ഞ കുറെ ദിവസങ്ങള്‍ മൗനത്തിലായിരുന്നു.