താനൂര്‍ കോര്‍മെന്‍ കടപ്പുറത്ത്‌ വീടുകയറി ആക്രമണം;ഒരാളുടെ നില ഗുരുതരം

Untitled-1 copyതാനൂര്‍:താനൂര്‍ തീരദേശ മേഖലയില്‍ വീണ്ടും സംഘര്‍ഷം. കോര്‍മെന്‍ കടപ്പുറത്ത്‌ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥനും സ്‌ത്രീകള്‍ക്കുംകുട്ടികള്‍ക്കും പരിക്കേറ്റു. ആക്രമണത്തില്‍ ഇരുമ്പ്‌ വടികൊണ്ടുള്ള അടിയേറ്റ്‌ ഗുരുതരമായി പരിക്കേറ്റ ഫക്കീര്‍പള്ളിക്ക്‌ സമീപം ചേക്കേമാടത്ത്‌ ഹസൈനാരുടെ മകന്‍ സിദ്ധിഖി(37)നെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇയാള്‍ സിപിഐഎം പ്രവര്‍ത്തകനാണ്‌. ഇന്ന്‌ വൈകീട്ട്‌ നാലുമണിയോടെയാണ്‌ സംഭവമുണ്ടായത്‌.

കഴിഞ്ഞദിവസം ഈ പ്രദേശത്ത്‌ വെച്ച്‌ ഇടത്മുന്നണി സ്ഥാനാര്‍ത്ഥി വി.അബ്ദുറഹ്മാന്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന്‌ നേരെ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ സ്ഥാനാര്‍ത്ഥിക്കി പരിക്കേറ്റിരുന്നു.ആക്രമണത്തിന്‌ പിന്നില്‍ മുസ്ലിംലീഗ്‌പ്രവര്‍ത്തകരാണെന്ന്‌ സിപിഐഎം ആരോപിച്ചു.

സംഭവത്തെ തുടര്‍ന്ന്‌ പ്രദേശത്ത്‌ കനത്തപോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌.