താനൂര്‍ കടപ്പുറത്ത് കരക്കടിഞ്ഞ മൃതദേഹം ഇന്ന് പോസ്റ്റ്മാര്‍ട്ടം നടത്തും

താനൂര്‍: താനൂര്‍ കടപ്പുറത്ത് കഴിഞ്ഞ ശനിയാഴ്ച കരക്കടിഞ്ഞ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടത്തും. ഒട്ടുംപുറം ഫാറൂഖ് പള്ളിക്ക് സമീപം കടല്‍ക്കരയിലാണ് ജീര്‍ണാവസ്ഥയിലുള്ള മൃതദേഹം കരക്കടിഞ്ഞത്.

 

ആളെ തിരിച്ചറിയാന്‍ ഇനിയും സാധിച്ചിട്ടില്ല. ശരീരം പൂര്‍ണമായും ജീര്‍ണിച്ച മൃതദേഹത്തില്‍ കൈകാലുകളുടെ അസ്ഥിയും തലയോട്ടിയും പുറത്തുകാണുന്നുണ്ട്. ഇരു കൈപ്പത്തികളും കാല്‍പ്പാദങ്ങളും വേര്‍പ്പെട്ടുപോയിട്ടുണ്ട്. അടിവസ്ത്രം മാത്രമാണ് ശരീരത്തിലുണ്ടായിരുന്നത്.

 

ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി ആരെങ്കിലും മൃതദേഹം തിരിച്ചറിയുമെന്നതിലാണ് 3 ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. മൃതദേഹം പുരുഷന്റേതാണെന്നോ സ്ത്രീയുടേതാണെന്നോ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.