താനൂര്‍ എം ഇ എസ് വാര്‍ഷികാഘോഷത്തിന് ഇന്ന് തുടക്കം

താനൂര്‍: താനൂര്‍ എം ഇ എസ് 20-ാം വാര്‍ഷികാഘോഷം ഇന്നും നാളെയുമായി നടക്കും. രാവിലെ 10ന് മോണ്ടിസോറി വിദ്യാര്‍ഥികളുടെ കലാപരിപാടികളോടെ ആഘോഷങ്ങള്‍ തുടങ്ങും. നാളെ രാവിലെ 10ന് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടക്കും. തുടര്‍ന്ന് വാര്‍ഷികാഘോഷങ്ങള്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. എം ഇ എസ് സംസ്ഥാന പ്രസിഡന്റ് പി കെ ഫസല്‍ഗഫൂര്‍ അധ്യക്ഷത വഹിക്കും. സ്‌കൂളിലെ സീനിയര്‍ സെക്കന്ററി വിഭാഗത്തിന്റെ ഉദ്ഘാടനം അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വി പി മൊയ്തീന്‍, പ്രിന്‍സിപ്പാള്‍ രാമചന്ദ്രന്‍, മുജീബ് താനാളൂര്‍ പങ്കെടുത്തു.