താനൂരില്‍ ഹര്‍ത്താല്‍

താനൂര്‍: തിരൂര്‍ സബ്ജയിലില്‍ റിമാന്റിലായ യുവാവ് മരണപ്പെട്ടത് പോലീസ് മര്‍ദ്ധനമേറ്റാണെന്നാരോപിച്ച് താനൂരില്‍ ഇന്ന്് ഹര്‍ത്താല്‍. കോണ്‍ഗ്രസാണ് ഹര്‍ത്താലിന് ആഹ്വാനം കിയിരിക്കുന്നത്. താനൂരില്‍ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്.

താനൂര്‍ എളാരം കടപ്പുറം സ്വദേശി ചെറിയേടത്ത് യഹിയ(44) ആണ് ഇന്നലെ മരിച്ചത് കഴിഞ്ഞ ജനുവരി 26 ന് തിരൂര്‍ സബ്ജയിലില്‍ റിമന്റ് ചെയ്യപ്പെട്ട ഇയാള്‍ വെള്ളിയാഴ്ച പുലര്‍ച്ച ജയിലില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ജയിലധികൃതര്‍ യഹിയയെ തിരൂര്‍ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍കോളേജിലും പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇയാളെ അറസ്റ്റു ചെയ്ത സമയത്ത് പോലീസ് നടത്തിയ ക്രൂരമായ മര്‍ദ്ദനമാണ് മരണത്തിനിടയാക്കിയതെന്നാരോപിച്ചാണ് ഇന്നത്തെ ഹര്‍ത്തലാല്‍. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്നലെ താനൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.