താനൂരില്‍ സിമന്റ്‌ കടയില്‍ കവര്‍ച്ച

താനൂര്‍: പ്രിയാ ടാക്കീസിന്‌ സമീപം എം എം അബ്ദുള്‍ സത്താറിന്റെ എംഎം സിമന്റ്‌ കടയില്‍ കവര്‍ച്ച. 20,000 രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയാണ്‌ മോഷണം നടന്നത്‌. കടയുടെ ഷട്ടര്‍ അടിച്ച്‌ തകര്‍ത്ത ശേഷമാണ്‌ മോഷണം നടത്തിയിരിക്കുന്നത്‌.

രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ്‌ മോഷണം നടന്ന വിവരം അറിഞ്ഞത്‌. താനൂര്‍ പോലീസ്‌ കേസെടുത്തു.