താനൂരില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നു

താനൂര്‍: സമദാനി റോഡ് പാലത്തിന് കിഴക്ക് ഭാഗത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം വ്യാപകമായതായി പരാതി. വളര്‍ത്തുമൃഗങ്ങളെ മോഷ്ടിച്ചും വീടുകളുടെ പരിസരത്ത് നട്ടുപിടിപ്പിച്ച മരങ്ങള്‍ നശിപ്പിച്ചുമാണ് പ്രദേശത്ത് സാമൂഹ്യദ്രോഹികള്‍ അഴിഞ്ഞാടുന്നത്. ജോലിക്ക് പോകാത്ത ഒരു കൂട്ടം യുവാക്കളാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രദേശത്ത് തമ്പടിച്ച് നാട്ടുകാരുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പകല്‍ ഒരു വീട്ടില്‍ കയറിയ ഇവര്‍ മൊബൈല്‍ ഫോണ്‍ കവര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്തെ ഒരു കൂട്ടം യുവാക്കള്‍ പ്രദേശത്തെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൗര സമിതി രൂപീകരിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കെതിരെ ആക്രമണം നടന്നതോടെ നാട്ടുകാര്‍ താനൂര്‍ പോലീസില്‍ പരാതി നല്‍കയരിക്കുകയാണ്.