താനൂരില്‍ വേറിട്ട കാഴ്‌ചയായി സി പി എമ്മും കോണ്‍ഗ്രസും ഒരു കുടക്കീഴില്‍

tanurതാനൂര്‍: ബംഗാളിലെ സി പി എം-കോണ്‍ഗ്രസ്‌ സഖ്യത്തിന്റെ ചുവട്‌ പിടിച്ച്‌ മറ്റു മണ്ഡലങ്ങളില്‍ നിന്ന്‌ വ്യത്യസ്ഥമായി താനൂരില്‍ കോണ്‍ഗ്രസും ഇടതുമുന്നണി പ്രവര്‍ത്തകരും തോളോട്‌ തോളുരുമ്മി തെരഞ്ഞെടുപ്പ്‌ റാലി നടത്തി. ഇടതുമുന്നണി സ്ഥാനാര്‍ഥി വി അബ്‌ദുറഹിമാന്റെ തിരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം പൊന്മുണ്ടം പഞ്ചായത്തില്‍ നടന്ന റാലിയിലാണ്‌ കോണ്‍ഗ്രസ്‌- സി പി എം പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകകള്‍ വഹിച്ച്‌ റാലിയില്‍ അണിനിരന്നത്‌. കുറ്റിപ്പാലയില്‍ നിന്ന്‌ ആരംഭിച്ച്‌ വൈലത്തൂരില്‍ സമാപിച്ച റാലിയില്‍ നിരവധി പ്രവര്‍ത്തകരാണ്‌ പങ്കെടുത്തത്‌.