താനൂരില്‍ വൃദ്ധയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

താനൂര്‍ : ബ്ലോക്കോഫീസിന് കിഴക്ക് ഭാഗത്ത് റെയില്‍വേ ട്രാക്കിനരികെ 80 വയസ്സ തോന്നിക്കുന്ന വൃദ്ധയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

ഇന്ന് രാവിലെ 6 മണിയോട് കൂടി നാട്ടുകാരാണ് മൃതദേഹം കണ്ടത്. നീലയില്‍ വെളുത്ത നിറമുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്. പുലര്‍ച്ചെ കടന്നു പോയ ‘വെസ്റ്റ്‌കോസ്റ്റ്’ എക്‌സ്പ്രസില്‍ നിന്ന് തെറിച്ചു വീണതാകാമെന്നാണ് നിഗമനം. താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.