താനൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

താനൂര്‍ : താനൂര്‍ പനങ്ങാട്ടൂരില്‍ ഒരു വീടിന് സമീപത്ത് 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് തിരുമത്ര സ്വദേശി തറയില്‍ത്തൊടി പരീതിന്റെ മകന്‍ അബ്ബാസിനെയാണ് മരിച്ച നിലയില്‍ കണ്ടത്. രാവിലെ നാലുവയസ്സുള്ള കുട്ടിയാണ് മൃതദേഹം ആദ്യം കണ്ടത്. റോഡില്‍ നിന്ന് ഏകദേശം നൂറുമീറ്റര്‍ അകലെയുള്ള പറമ്പില്‍ മലര്‍ന്നു കിടക്കുന്ന രീതിയിലാണ് കണ്ടത്. എങ്ങിനെ ഇയാള്‍ ഇവിടെയെത്തി എന്നത് ഇപ്പോഴും ദുരൂഹമാണ്.

മലപ്പുറത്ത് നിന്ന് ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദ്ധഗ്ദ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. താനൂര്‍ സിഐ സന്തോഷ് അന്വേഷണം ആരംഭിച്ചു.

ചാവക്കാടിനടുത്ത് പ്ലാങ്ങാട് എന്ന സ്ഥലത്ത് ബാര്‍ബര്‍ഷോപ്പ് നടത്തിവരികയായിരുന്നു ഇയാള്‍. ഇന്നലെ രാത്രി 8മണിക്ക് മമ്പുറം സിയാറത്തിനു പോവുകയായിരുന്നെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ഭാര്യ : സലീന. മക്കള്‍ : അഭിന, അജ്മല്‍, അനസ്.

Photo: Shine Tanur