താനൂരില്‍ മുള്ളന്‍പന്നി ട്രെയിന്‍തട്ടി ചത്തു

താനൂര്‍: തീരദേശ മേഖലയിലെ ജനസാന്ദ്രതയേറിയ ഗ്രാമമായ താനൂരിലും മുള്ളന്‍ പന്നി ട്രെയിനിടിച്ച് ചത്തു.

റെയില്‍വെ സ്റ്റേഷിനിലെ മൂന്നാം പ്ലാറ്റ്‌ഫോമിന്റെ തെക്കുഭാഗത്താണ് മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഏകദേശം 20 കിലോയോളം തൂക്കമുണ്ട്. അധികൃതരെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഒന്നര വര്‍ഷം മുമ്പ് ചിറക്കലിന് കിഴക്കുഭാഗത്ത് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് ഇതേ രീതിയില്‍ മുള്ളന്‍പന്നി ട്രെയിന്‍തട്ടി ചത്ത നിലയില്‍

കണ്ടെത്തിയിരുന്നു.