താനൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

താനൂര്‍: :താനൂര്‍ റെയില്‍വേ സ്റ്റേഷന് നേരെ എതിര്‍ വശത്തുള്ള കെട്ടിടത്തിന്റെ വരാന്തയിലാണ് രാവിലെ 8 മണിയോടെ ഏകദേശം 65 വയസ് തോന്നിക്കുന്നയാളെ മരണപ്പെട്ട നിലയില്‍ കണ്ടത്. വെള്ള മുണ്ടും വെള്ളയില്‍ കറുത്ത വരകളുള്ള ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. തൊട്ടടുത്ത് ചെരിപ്പ് അഴിച്ച് വെച്ച നിലയിലും കാണപ്പെട്ടു.

താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.

ആളെ തിരിച്ചറിഞ്ഞിട്ടില്ല.