താനൂരില്‍ ബസ്-ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം

താനൂര്‍: മടക്ക യാത്രയില്‍ യാത്രക്കാരനെ കയറ്റിയ ഓട്ടോ ഡ്രൈവറെ ബസ് തൊഴിലാളികള്‍ മര്‍ദിച്ചു. തുടര്‍ന്ന് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി .

പ്രശ്‌നം പോലീസ് സ്റ്റേഷനില്‍ വെച്ച് സംസാരിച്ച് മടങ്ങുന്നതിനിടയില്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവ് എം എ ഗഫൂറിനെ ബസ് ജീവനക്കാരന്‍ മര്‍ദ്ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.

ബസ് ജിവനക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് വി കെ അഷ്‌റഫ്, സദാനന്ദന്‍, കൃഷ്ണകുമാര്‍ നേതൃത്വം നല്‍കി.