താനൂരില്‍ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

താനൂര്‍: ഒഴൂര്‍ മാറാട് പള്ളിക്ക് സമീപത്ത് വച്ച് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തൊമ്മില്‍ പുതിയമാളിയേക്കല്‍ ഇബ്രാഹിമിന്റെ മകന്‍ അബ്ദുള്‍ റാഫി (22) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

വിദേശത്തായിരുന്ന റാഫി കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. മാതാവ്: സഫിയ. സഹോദരന്‍: റസാഖ്.