താനൂരില്‍ പുതിയ ടൂറിസ്റ്റ് ബംഗ്ലാവ് കെട്ടിത്തിന് ഭരണാനുമതി

താനൂര്‍: താനൂര്‍ ടൂറിസ്റ്റ് ബംഗ്ലാവ് പുതിയ കെട്ടിട നിര്‍മാണത്തിന് ഭരണാനുമതിയായി. 80 ലക്ഷം രൂപയുടെ നിര്‍മാണ പ്രവൃത്തിക്കാണ് ഭരണാനുമതിയായിരിക്കുന്നത്. കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയിലാണ് നിലവിലുള്ള കെട്ടിടം പ്രവര്‍ത്തിക്കുന്നത്.

ആധുനിക സജ്ജീകരണങ്ങളോട് കൂടിയ പദ്ധതിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ അറിയിച്ചു. ടെണ്ടര്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.