താനൂരില്‍ ചരിത്രം വഴിമാറി : രണ്ടത്താണിയെ മലര്‍ത്തിയടിച്ച് അബ്ദുറഹ്മാന്‍

Story dated:Thursday May 19th, 2016,01 39:pm

tanurതാനുര്‍ :നിയമസഭമണ്ഡലം രുപീകരിച്ചത് മുതല്‍ ഇതുവരെ മുസ്ലീലീഗല്ലാതെ മറ്റൊരു കക്ഷിയും വിജയിച്ച് കയറിയിട്ടില്ലാത്ത താനുരില്‍ ഇടതു സ്വതന്ത്രന്‍ വി അബ്ദുറഹ്മാന് അട്ടിമറി ജയം. നിലവിലെ എംഎല്‍എയായ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ അയ്യായിരത്തോളം വോട്ടിനാണ് അബ്ദുറഹ്മാന്‍ പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇവിെ ഇടതുസ്ഥാനാര്‍ത്ഥി ആക്രമിക്കപ്പെട്ടിരുന്നു. താനുരില്‍ രണ്ടത്താണി ലീഡ് ചെയ്തപ്പോള്‍ നിറമരുതുര്‍, താനാളുര്‍ ഒഴുര്‍ പഞ്ചായത്തുകളാണ് അബ്ദുറഹ്മാനെ തുണച്ചത്.