താനൂരില്‍ കോളേജ്: ഡി വൈ എഫ് ഐ ധര്‍ണ നടത്തി

താനൂര്‍: താനൂരില്‍ സര്‍ക്കാര്‍ കോളേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ സായാഹ്ന ധര്‍ണ നടത്തി. താനൂരിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് സംഘടന നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചാണ് താനൂര്‍ ബ്ലോക്ക് കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചത്. ബസ്സ്റ്റാന്റ് പരിസരത്ത് നടത്തിയ ധര്‍ണ സി പി എം ഏരിയ സെക്രട്ടറി ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ടി സത്യന്‍, അഡ്വ. എസ് ഗിരീഷ്, പി പ്രഷാന്ത്, കെ പി ഷാജി സംസാരിച്ചു.