താനൂരിലെ യുവാവിന്റെ മരണം ഹൃദയാഘാതം മുലമെന്ന് പോലീസ്

താനൂര്‍ : താനൂര്‍ പനങ്ങാട്ടൂരില്‍ കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ പറമ്പില്‍ മരിച്ചു കിടന്ന യുവാവിന്റെ മരണ കാരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെയാണ് ഷൊര്‍ണൂര്‍സ്വദേശിയും ചാവക്കാടിനടുത്ത് താമസക്കാരനുമായ അബ്ബാസ് എന്നയാളെ മരി്ച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.

ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതിനാല്‍ വീട്ടുകാരുടെ പരാതിയുണ്ടെങ്കില്‍ മാത്രമേ കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകു എന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

 

താനൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.