താനൂരിന് കോളേജ്; അഭിപ്രായ സര്‍വ്വെ ജനകീയമായി

താനൂര്‍: താനൂരിന് കോളേജ് എന്ന ആവശ്യവുമായി ശബ്ദം താനൂരിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജനകീയ അഭിപ്രായ തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി. നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ സര്‍വ്വെക്ക് പിന്തുണയുമായി വിവിധ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി.

ഒഴൂരില്‍ നിന്ന് ആരംഭിച്ച സര്‍വ്വെ താനൂര്‍ ബസ്സ്റ്റാന്റ് പരിസരത്താണ് സമാപിച്ചത്. മണ്ഡലത്തിലെ ആസ്ഥാനമായ താനൂരില്‍ തന്നെ കോളേജ് സ്ഥാപിക്കണമെന്നും അത് സര്‍ക്കാര്‍ മേഖലയില്‍ തന്നെ വേണമെന്നും ഭൂരിഭാഗം പേരും അഭിപ്രായം രേഖപ്പെടുത്തി.

അഭിപ്രായ സര്‍വ്വെയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനമായി കൈമാറുമെന്ന് ഭാരവാഹികളായ ബി പി ശിഹാബ്, പി ടി അക്ബര്‍, പി വി ജംഷീര്‍ എന്നിവര്‍ അറിയിച്ചു.