താനുരില്‍ ലീഗ് പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ചു രണ്ട് പേര്‍ക്ക് പരിക്ക്

താനുര്‍: പ്രതികളെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിന് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.ഇന്നലെ രാത്രി കോര്‍മാന്‍ കടപ്പുറത്ത് വെച്ചാണ് സംഭവം നടന്നത്. ലീഗ് പ്രവര്‍ത്തകനെ അന്യായമായി അറസ്റ്റ് ചെയ്തു എന്നാരോപിച്ചാണ് പോലീസിനെ കയ്യേറ്റം ചെയ്തത്
താനുര്‍ സ്റ്റേഷനിലെ എഎസ്‌ഐ അഭിലാഷ്, സിവില്‍ പോലീസ് ഓഫീസര്‍ ദിനേശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.