താനാളൂര്‍ പഞ്ചായത്തിന്റെ പൊതുകുളം പുനര്‍നിര്‍മാണം വിവാദത്തിലേക്ക്

താനൂര്‍: താനാളൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതുകുളം ഭിത്തികെട്ടി പുനര്‍നിര്‍മിക്കാനുള്ള പഞ്ചായത്ത് നീക്കം വിവാദത്തില്‍.

പകരയിലെ പൊതുകുളം ഭിത്തികെട്ടി സംരക്ഷിക്കാനുള്ള നീക്കം സ്വകാര്യ വ്യക്തികള്‍ക്ക് യഥേഷ്ടം ഭൂമി കൈയ്യേറാനുള്ള പ്രവര്‍ത്തനമാണെന്നാരോപിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. 13 സെന്റില്‍ സ്ഥിതി ചെയ്യുന്ന കുളത്തിന്റെ 3 ഭാഗങ്ങളിലും സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയിട്ടുണ്ടെന്നാണ് ആക്ഷേപം. ഇത് തിരിച്ചുപിടിക്കാനാവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെയാണ് പഞ്ചായത്ത് ഭിത്തി കെട്ടാന്‍ തുടങ്ങിയിരിക്കുന്നത്. ഇത് സ്വകാര്യ വ്യക്തികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി

 

. ഇതിനിടെ പ്രദേശത്തെ പ്രധാന ജലസ്രോതസായ കുളം ചളിയെടുത്ത് ശുദ്ധീകരിക്കാത്തതിലും പ്രദേശവാസികള്‍ക്ക് പ്രതിഷേധമുണ്ട്.