താനാളൂരില്‍ സിപിഐഎം പ്രവര്‍ത്തകന്റെ കട തകര്‍ത്തു.

താനാളൂര്‍: താനാളൂരില്‍ സംഘര്‍ഷം തുടരുന്നു. സിപിഐഎം പ്രവര്‍ത്തകനായ താനാര്‍ തൊടുവില്‍ ബാവയുടെ മകന്‍ റാഷിദിന്റെ ബാര്‍ബര്‍ ഷോപ്പ് ഇന്ന് പുലര്‍ച്ചെ ഒരു സംഘം അടിച്ചു തകര്‍ത്തു.പൂട്ടുപൊളിച്ച് അകത്ത് കയറിയ ശേഷം കടയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും മ്യൂസിക് സിസ്റ്റവും അടിച്ച് തകര്‍ക്കുകയായിരുന്നു. ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന 3,500 രൂപ നഷ്ടപ്പെട്ടിട്ടുമുണ്ട്. 75,000രൂപയുടെ നഷ്ടം കണക്കാക്കുന്നു. താനൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാവിലെ താനാളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലുണ്ടായ സിപിഎം ലീഗ് തര്‍ക്കത്തിന്റെ തുടര്‍ച്ചയാണിതെന്ന് കരുതുന്നു.

ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ സിപിഐഎം പ്രവര്‍ത്തകന്‍ വലിയപറമ്പില്‍ സാദിഖലി ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

താനാളൂരില്‍ ലീഗ് സിപിഎം സംഘര്‍ഷം: ഒരാളുടെ നില ഗുരുതരം.