താനാളൂരില്‍ ആവേശമായി വി അബ്‌ദുറഹിമാന്റെ പര്യടനം

d (1)താനൂര്‍: താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍ ആവേശമായി ഇടതുമുന്നണി സ്ഥാനാര്‍ഥി വി അബ്‌ദുറഹിമാന്റെ തിരഞ്ഞെടുപ്പ്‌ പര്യടനം. ചൊവ്വാഴ്‌ച രാവിലെ മുതല്‍ ദേവധാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പരിസരത്ത്‌ നിന്നാണ്‌ അദ്ദേഹം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌. ഗൃഹ സന്ദര്‍ശനങ്ങളും ഇരുപതോളം കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളിലുമാണ്‌ സ്ഥാനാര്‍ഥി പങ്കെടുത്തത്‌. കുടിവെള്ളത്തിന്റെ അഭാവവും അടിസ്ഥാന പ്രശ്‌നങ്ങളും നാട്ടുകാര്‍ സ്ഥാനാര്‍ഥിക്കു മുമ്പില്‍ അവതരിപ്പിച്ചു. വോട്ടര്‍മാര്‍ക്കിടയില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ഓരോ കേന്ദ്രങ്ങളില്‍ നിന്നും സ്ഥാനാര്‍ഥിക്ക്‌ ലഭിക്കുന്നത്‌. കോഴിക്കോട്‌ നവധാര തിയേറ്റേഴ്‌സിന്റെ തെരുവു നാടകവും പ്രചരണത്തിന്‌ മാറ്റുകൂട്ടുന്നു.