താക്കറെ പരാമര്‍ശം: പെണ്‍കുട്ടികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചു

മുംബൈ: ബാല്‍ത്താക്കറയുടെ നികര്യാണത്തെ തുടര്‍ന്ന് രണ്ടാം ദിവസം ഹര്‍ത്താല്‍ ആചരിച്ചതിനെ കുറിച്ച് ഫേസ്ബുക്ക് വാളില്‍ അഭിപ്രായ മെഴുതിയതിന് പോലീസ് അറസ്റ്റു ചെയ്ത പെണ്‍കുട്ടികള്‍ക്കെതിരെയുള്ള കേസ് കോടതി പിന്‍വലിച്ചു. പല്‍ഘാര്‍ കോടതിയാണ് ഇവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചത്.

പോസ്റ്റിട്ട ഷെഹീം ദാദ ലൈക്ക് ചെയ്ത റിനു ശ്രീനിവാസന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. ശിവസേനയുടെ പരാതി പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

തിടുക്കം കാണിച്ച് പെണ്‍കുട്ടികളെ അറസ്റ്റുചെയതതിനെതിരെ ഇന്ത്യയിലാകെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് കേസെടുത്ത പോലീസ് ഓഫീസര്‍മാരെ സസ്‌പെന്റ് ചെയ്യുകയും മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.