തവനൂര്‍ മണ്‌ഡലം: അനധികൃത തെരഞ്ഞെടുപ്പ്‌ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്‌തു

തവനൂര്‍ നിയോജകമണ്‌ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന തെരഞ്ഞെടുപ്പ്‌ പരസ്യങ്ങള്‍, ചുമരെഴുത്തുകള്‍, കൊടിതോരണങ്ങള്‍ എന്നിവ മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി തവനൂര്‍ ഉപവരണാധികാരി ഹഫ്‌സബീവിയുടെ നേതൃത്വത്തിലുള്ള ആന്റീ ഡിഫേസ്‌മെന്റ്‌ സ്‌ക്വാഡ്‌ നീക്കം ചെയ്‌തു. എടപ്പാള്‍, വട്ടംകുളം, കാലടി, തവനൂര്‍, എന്നിവിടങ്ങളില്‍ നിന്നായി വിവിധ രാഷ്‌ട്രീയ കക്ഷികളും യുവജന സംഘടനകളും സ്ഥാപിച്ച 35 ബോര്‍ഡുകള്‍, 23 ബാനറുകള്‍, 12 ചുമരെഴുത്തുകള്‍ എന്നിവയാണ്‌ നീക്കം ചെയ്‌തത്‌. സ്‌ക്വാഡിലെ അംഗങ്ങളായ പി.ജെ വര്‍ഗീസ്‌, എം.ബി. രാജേഷ്‌, പ്രവീഷ്‌ബാബു, കെ. ബിജു, കെ.കെ കൃഷ്‌ണന്‍കുട്ടി എന്നിവരും പങ്കെടുത്തു.