തല + ഇണ = ……..

ഓര്‍മ്മകള്‍ ഇണചേര്‍ന്ന് കിടപ്പുണ്ട്
സൂചിമുനകള്‍ തടവിലാക്കിയ തലയിണക്കുള്ളില്‍
തലച്ചോറുപോലെ….
തലമുറകളുടെ പുറന്തോടുകള്‍
അടിഞ്ഞുകിടപ്പുണ്ടതില്‍.
കുടഞ്ഞിടുമ്പോള്‍ തണ്ണീര്‍ചുരത്തുന്നവ…
നെഞ്ചോടുചേര്‍ത്ത് വെക്കാവുന്നവ…
ആഘോഷങ്ങളുടെ അമിട്ടുപൊട്ടിക്കുന്നവ
കുറ്റബോധത്തിന്റെ കനല്‍ കത്തുന്നവ
ഭീതിയുടെ കറുപ്പുപുരണ്ടവ
ഒരു തലയിണയ്ക്കുള്ളില്‍ ഒരായിരം
ലോകങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.
ഗന്ധങ്ങള്‍ മറഞ്ഞിരിപ്പുണ്ട്.
ഇണയില്ലാതായപ്പോള്‍ തലതല്ലികരഞ്ഞതും.
ഇണചേര്‍ന്ന് കിടന്നപ്പോളഅഞ വിയര്‍പ്പാറികിടന്നതും
തനിച്ചല്ലെന്ന് പറഞ്ഞ് നെഞ്ചോരം ചേര്‍ന്നതും
സ്വപ്നഭീതിയില്‍ കൂടെകിടന്നതും
ഭിത്തിയില്‍ ചാരി ശ്വസിക്കാന്‍ കഴിഞ്ഞതും
നിലച്ച ശ്വാസങ്ങളില്‍ ഒഴിച്ചുമാറ്റുന്നതും
ഒരോതലയിണ… ഒരേ തലയിണം
തലയിണയില്‍ തുടങ്ങി
തലയിണയില്ലായ്മയില്‍
ഇണങ്ങികിടക്കുന്നതാണീ തലതെറിച്ച ജീവിതം
അതുകൊണ്ട്
തല ഇണയല്ല,