തലതിരിച്ചുകെട്ടിയ ദേശിയപതാകയ്‌ക്ക്‌ മുന്നില്‍ പ്രധാനമന്ത്രി

narendra-modiകോലാലംപൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രസിഡന്റ്‌ ഷിന്‍സോ ആബേയും തമ്മിലുള്ള കൂടിക്കാഴ്‌ച്ചക്കിടെ ഇന്ത്യന്‍ ദേശീയ പതാക തലതിരിച്ചുകെട്ടിയത്‌ വിവാദമായി.

ആസിയാന്‍ ഉച്ചകോടിക്ക്‌ പ്രധാനമന്ത്രി മനേഷ്യയിലെത്തിയപ്പോഴായിരുന്നു സംഭവം. ഇരുരാജ്യങ്ങളുടെയും ദേശീയ പതാകകള്‍ക്ക്‌ മുന്നിലാണ്‌ പ്രധാനമന്ത്രിയും ഷിന്‍സോ ആബേയും ഹസ്‌തദാനം നടത്തിയത്‌.

സംഭവം അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. എന്നാല്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ ട്രോളുകളും വന്നുകഴിഞ്ഞു. എപ്പോഴും ക്യാമറയില്‍ മാത്രം ശ്രദ്ധിക്കാതെ മോഡി ഇടിയ്‌ക്കെങ്കിലും ചുറ്റുവട്ടംകൂടി നോക്കണമെന്ന തരത്തിലാണ്‌ ട്രോളുകള്‍ പരക്കുന്നത്‌.