തമിഴ്‌നാട്ടിലിപ്പോള്‍ ഭരണ സ്തംഭനമെന്ന് കരുണാനിധി

ചെന്നൈ: മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതോടെ തമിഴ്‌നാട്ടില്‍ ഭരണ സ്തംഭനമാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി. സംസ്ഥാനത്തെ ഭരണ കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ഇടക്കാല സംവിധാനം കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ഗവര്‍ണറോടും ആവശ്യപ്പെടുന്ന കത്തിലാണ് കരുണാനിധിയുടെ പ്രസ്താവന.

ഇപ്പോൾ സംസ്ഥാനത്തെ ഭരണ സംവിധാനം  എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നറിയില്ല. മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതിനാൽ മന്ത്രിമാരെല്ലാം ചുമതല മറന്ന് ആശുപത്രിയിൽ തന്നെ തുടരുകയാണ്. മുഖ്യമന്ത്രിയുടേതുൾപ്പെടെ പല വകുപ്പുകളിലും ഫയലുകൾ കെട്ടിക്കിടക്കുകയാണ്. ഇവയെല്ലാം തീർപ്പാക്കുന്നതെങ്ങനെയാണെന്നും സംസ്ഥാനത്തെ ഭരണസ്ഥിതിയെക്കുറിച്ച് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും കരുണാനിധി കത്തിൽ പറയുന്നു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നോ നാളെയോ ജയലളിതയെ സന്ദർശിക്കാനെത്തിയേക്കും.