പള്ളി ആക്രമണത്തില്‍ തനിക്കോ തന്റെ വിദ്യാര്‍ത്ഥികള്‍ക്കോ പങ്കില്ല: മുന്‍ ഖാസി

പരപ്പനങ്ങാടി: വ്യാഴാഴ്ച രാത്രിയില്‍ പരപ്പനങ്ങാടി ചിറമംഗലം ജുമാ മസ്ജിദ് ഒരു കൂട്ടം സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചതില്‍ തനിക്കോ തന്റെ വിദ്യാര്‍ത്ഥികള്‍ക്കോ പങ്കില്ലെന്ന് ചിറമംഗലം പള്ളി മുന്‍ ഖാസി ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍. തനിക്കെതിരെ തുടക്കം മുതല്‍ ഉയര്‍ത്തുന്ന ആരോപണങ്ങളുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. പരപ്പനങ്ങാടിയില്‍ താന്‍ നടത്തി വരുന്ന ദീനി പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ചിറമംഗലം പള്ളി ആക്രമണം പ്രതിഷേധം വ്യാപകം

പള്ളി ആക്രമിച്ചിതില്‍ പ്രതിഷേധിച്ച് ഇന്നെലെ വൈകീട്ട് ചിറംമംഗലം അങ്ങാടിയില്‍ വിശ്വാസികള്‍ നടത്തിയ. മൗനജാഥയില്‍നൂറുകണക്കിനാളുകള്‍ പങ്കെടുത്തു .നേരത്തെ ആക്രമണം നടന്ന മസ്ജിദ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ല്യാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

 

പരപ്പനങ്ങാടി ചിറമംഗലം പള്ളിയില്‍ വ്യാപക അക്രമം.