തന്റെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്‌ പിന്നില്‍ ആലപ്പുഴയിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍;സരിത എസ്‌ നായര്‍

SarithaNair1-PTIകൊച്ചി: തന്റെ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്‌ പിന്നില്‍ ആലപ്പുഴയിലെ ചില കോണ്‍ഗ്രസ്‌ നേതാക്കളാണെന്ന്‌ സരിത എസ്‌ നായര്‌. സോളാര്‍കമ്മീഷന്‌ മുന്നിലാണ്‌ സരിത ഇക്കാര്യം വെളിപ്പെടുത്തിയത്‌. എന്നാല്‍ കേസന്വേഷണം അവരിലേക്ക്‌ എത്തിയപ്പോഴേക്കും അന്വേഷണം നിലച്ച്‌ പോയി. എ പി അബ്ദുള്ളക്കുട്ടിയെ കുറിച്ച്‌ താന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സത്യമാണെന്നും സരിത കമ്മിഷന്‌ മുന്നിലെ ക്രോസ്‌ വിസ്‌താരത്തിനിടെ പറഞ്ഞു.

സോളാര്‍ ബിസിനസിലെ തകര്‍ച്ചക്ക്‌ കാരണം രാഷ്ട്രീയക്കാരുടെ മുതലെടുപ്പാണോ എന്ന്‌ പറയാന്‍ പറ്റില്ലെന്ന്‌ സരിത പറഞ്ഞു. ഹൈബി ഈഡനുമായി ബിസിനസ്‌ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. മറ്റ്‌ കാര്യങ്ങളാണ്‌ സംസാരിച്ചത്‌. ആന്റോ ആന്റണി എംപിയെ തനിക്കറിയാമെന്നും സരിത പറഞ്ഞു. പോലീസ്‌ അസോസിയേഷന്‍ തന്നോട്‌ 40 ലക്ഷം ആവശ്യപ്പെട്ടതായും സതരിത വെളിപ്പെടുത്തി.

അതോസമയം ക്രോസ്‌ വിസ്‌താരം കഴിഞ്ഞയുടന്‍ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ തെളിവുകള്‍ കൈമാറുമെന്ന്‌ സരിത വ്യക്തമാക്കിയിരുന്നു. സോളാര്‍ കമ്മീഷന്‌ മുന്നിലുള്ള സരിതയുടെ ക്രോസ്‌ വിസ്‌താരം തുടരുകയാണ്‌. കേസിലെ കൂട്ടുപ്രതി ബിജു രാധാകൃഷ്‌ണനും ഇന്ന്‌ സരിതയെ വിസ്‌തരിക്കുന്നുണ്ട്‌. സോളാര്‍ കമ്മീഷന്‌ മുന്നില്‍ ചില പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന്‌ ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞിരുന്നു. വ്യക്തമായ തെളിവുകളോടു കൂടിയ കാര്യങ്ങളാകും പറയുക എന്നും ബിജു പറഞ്ഞിരുന്നു.