തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌: ബ്ലോക്ക്‌ സംവരണ മണ്‌ഡലങ്ങള്‍ നിശ്ചയിച്ചു

Untitled-1 copyബ്ലോക്ക്‌ പഞ്ചായത്തുകളിലെ സംവരണ മണ്‌ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ്‌ കലക്‌റ്ററേറ്റ്‌ സമ്മേളന ഹാളില്‍ ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരന്റെ അധ്യക്ഷതയില്‍ നടന്നു. ജില്ലയിലെ 15 ബ്ലോക്കുകളിലേക്കുള്ള നറുക്കെടുപ്പും പൂര്‍ത്തിയായി. വനിത, പട്ടികജാതി ജനറല്‍ , പട്ടിക വര്‍ഗ ജനറല്‍ മണ്‌ഡലങ്ങളാണ്‌ നിശ്ചയിച്ചത്‌ . ബ്ലോക്ക്‌ പഞ്ചായത്തുകളും സംവരണ മണ്‌ഡലങ്ങളും ചുവടെ കൊടുക്കുന്നു.
നിലമ്പൂര്‍ : പോത്തുകല്ല്‌, പാലേമാട്‌, വഴിക്കടവ്‌, കാരപ്പുറം, പാലേങ്കര,പള്ളിക്കുത്ത്‌, എരഞ്ഞിമങ്ങാട്‌ (വനിത), മണിമൂളി (പട്ടികജാതി ജനറല്‍), എടക്കര (പട്ടികവര്‍ഗം ജനറല്‍)
കാളികാവ്‌ : ചുള്ളിയോട്‌ , തരിശ്‌, എടപ്പറ്റ, തുവ്വൂര്‍ , വെള്ളയൂര്‍,അമരമ്പലം , കരുളായി (വനിത), കരുവാരക്കുണ്ട്‌ (പട്ടികജാതി ജനറല്‍)
വണ്ടൂര്‍ : നടുവത്ത്‌,വാണിയമ്പലം,പോരൂര്‍,ചാത്തങ്ങോട്ടുപുറം,പാണ്ടിക്കാട്‌,വള്ളുവങ്ങാട്‌,തൃക്കലങ്ങോട്‌ (വനിത), എളങ്കൂര്‍ (പട്ടികജാതി ജനറല്‍), കാരാട്‌ (പട്ടികജാതി വനിത)
അരീക്കോട്‌ : ചെങ്ങര,തൃപ്പനച്ചി,കാവനൂര്‍,കീഴിശ്ശേരി,അരീക്കോട്‌,ഓമാനൂര്‍,ചീക്കോട്‌ (വനിത), കീഴുപറമ്പ്‌ (പട്ടികജാതി ജനറല്‍) ,പുല്‍പ്പറ്റ (പട്ടികജാതി വനിത)
മലപ്പുറം : മൊറയൂര്‍,അറവങ്കര,പൂക്കോട്ടൂര്‍,ഇരുമ്പുഴി,ആനക്കയം,ഉമ്മത്തൂര്‍,ചേങ്ങോട്ടൂര്‍,ചാപ്പനങ്ങാടി (വനിത), വള്ളുവമ്പ്രം (പട്ടികജാതി ജനറല്‍)
മങ്കട : വള്ളിക്കാപ്പറ്റ,കോഴിക്കോട്ടുപറമ്പ്‌,മങ്കട,വടക്കാങ്ങര, കുളത്തൂര്‍,വെങ്ങാട്‌,പടപ്പറമ്പ്‌ (വനിത) ,പുഴക്കാട്ടിരി (പട്ടികജാതി ജനറല്‍)
പെരിന്തല്‍മണ്ണ : ചെമ്മാണിയോട്‌,അരക്കുപ്പറമ്പ്‌,ആലിപ്പറമ്പ്‌,കുന്നക്കാവ്‌,ഏലംകുളം,തിരൂര്‍ക്കാട്‌,അങ്ങാടിപ്പുറം,പട്ടിക്കാട്‌ (വനിത), വെട്ടത്തൂര്‍ (പട്ടികജാതി വനിത), പുലാമന്തോള്‍ (പട്ടികജാതി ജനറല്‍)
തിരൂര്‍ : വെട്ടം,തലക്കാട്‌,കുറ്റൂര്‍,എടക്കുളം,പൂഴിക്കുന്ന്‌,ആലത്തിയൂര്‍,ചമ്രവട്ടം,മംഗലം (വനിത),കൈതക്കര (പട്ടികജാതി ജനറല്‍)
വേങ്ങര :പുകയൂര്‍,കണ്ണമംഗലം,പറപ്പൂര്‍,പുതുപ്പറമ്പ്‌,തെന്നല,വേങ്ങര,കൂരിയാട്‌,വി.കെ.പടി (വനിത), പാലാണി (പട്ടികജാതി ജനറല്‍)
പൊന്നാനി: തൃക്കണാപുരം,കണ്ടനകം,എടപ്പാള്‍ ചുങ്കം,കാലടിത്തറ,തുയ്യം,പോത്തനൂര്‍ (വനിത),തവനൂര്‍ (പട്ടികജാതി ജനറല്‍), കോലളമ്പ്‌ (പട്ടികജാതി വനിത)
പെരുമ്പടപ്പ്‌: പുറങ്ങ്‌,ആലങ്കോട്‌,മൂക്കുതല,ചങ്ങരംകുളം,പെരുമ്പടപ്പ്‌,മാറഞ്ചേരി,എരമംഗലം (വനിത),കോക്കൂര്‍ (പട്ടികജാതി ജനറല്‍)