തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി

ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ മേയ് 31ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍  വിജ്ഞാപനം പുറപ്പെടുവിച്ചു.   തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും  കൊല്ലം, പാലക്കാട് ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലും ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍  ജില്ലകളിലെ ഒരോ  നഗരസഭ വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
മാതൃകാപെരുമാറ്റച്ചട്ടം മേയ് രണ്ടിന് നിലവില്‍വന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 14. സൂക്ഷ്മ പരിശോധന 15. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി 17. വോട്ടെടുപ്പ് മേയ് 31 രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന്  അവസാനിക്കും. വോട്ടെണ്ണല്‍ ജൂണ്‍ ഒന്നിന്  രാവിലെ 10 മണി.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍.
തിരുവനന്തപുരം- വിളപ്പില്‍ – കരുവിലാഞ്ചി, പത്തനംതിട്ട-  മല്ലപ്പുഴശ്ശേരി-ഓന്തേക്കാട് വടക്ക്, മല്ലപ്പുഴശ്ശേരി-ഓന്തേക്കാട്, മല്ലപ്പുഴശ്ശേരി-കുഴിക്കാല കിഴക്ക്, റാന്നി അങ്ങാടി- കരിങ്കുറ്റി, പന്തളം  തെക്കേകര- പൊങ്ങലടി, എറണാകുളം- പള്ളിപ്പുറം- സാമൂഹ്യ സേവാ സംഘം, മലപ്പുറം- പോത്തുകല്ല്- പോത്തുകല്ല്,   കോഴിക്കോട്- ഉള്ള്യേരി- പുത്തഞ്ചേരി, കണ്ണൂര്‍- ഉളിക്കല്‍- കതുവാപ്പറമ്പ്, പാപ്പിനിശ്ശേരി- ധര്‍മ്മക്കിണര്‍.
കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട,  ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴക്കവല, പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ്,  മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം, കോഴിക്കോട് കൊയിലാണ്ടി നഗരസഭയിലെ പന്തലായനി,  കണ്ണൂര്‍ ഇരിട്ടി നഗരസഭയിലെ ആട്ട്യാലം, കൊല്ലം ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക്, പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക്ഞ്ചായത്തിലെ കോട്ടായി  വാര്‍ഡ.്

Related Articles