തദ്ദേശസ്വയംഭരണ സ്ഥാപന അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു

IMG-20151112-WA0007ജില്ലയിലെ 104 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. ഒക്‌ടോബര്‍ 31, നവംബര്‍ അഞ്ച്‌ തീയതികളില്‍ ഭരണസമിതിയുടെ കാലാവധി അവസാനിച്ച തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളാണ്‌ പ്രതിജ്ഞ ചെയ്‌തത്‌. കാലാവധി പൂര്‍ത്തിയാക്കാത്ത തിരൂര്‍, വണ്ടൂര്‍ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ 18 തദ്ദേശ സ്ഥാപനങ്ങളില്‍ സത്യപ്രതിജ്ഞ പിന്നീട്‌ നടക്കും.
ഗ്രാമ- ബ്ലോക്ക്‌- ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭാ കൗണ്‍സിലുകളുടെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗത്തെ പ്രതിജ്ഞ ചെയ്യിച്ചത്‌ ബന്ധപ്പെട്ട വരണാധികാരികളാണ്‌. തുടര്‍ന്ന്‌ ഈ അംഗങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പിന്നീട്‌ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം ചേര്‍ന്നു.
നഗരസഭകളുടെ ചെയര്‍പെഴ്‌സന്‍/വൈസ്‌ ചെയര്‍പെഴ്‌സന്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നവംബര്‍ 18 നും ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ്‌/ വൈസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ 19 നും നടക്കും.