തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌; ഏഴുജില്ലകളിലേക്കുള്ള പോളിങ്‌ പുരോഗമിക്കുന്നു

electionതിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ പുരോഗമിക്കുന്നു. ഏഴ്‌ ജില്ലകളിലാണ്‌ ഇന്ന്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. കനത്ത പോളിങ്ങാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

രാവിലെ ഏഴ്‌ മണിക്ക്‌ ആരംഭിച്ച വോട്ടെടുപ്പ്‌ വൈകീട്ട്‌ 5 മണിയോടെ അവസാനിക്കും. 15096 പോളിംഗ്‌ സ്‌റ്റേഷനുകളാണ്‌ ഒരുക്കിയിട്ടുള്ളത്‌. 9220 വാര്‍ഡുകളിലായി 1 കോടി 11 ലക്ഷത്തോളം വോട്ടര്‍മാരാണ്‌ ഇന്ന്‌ ജനവിധി രേഖപ്പെടുത്തുന്നത്‌. പ്രശ്‌നബാധിത ബൂത്തുകളില്‍ വന്‍ പോലീസ്‌ സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്‌, കണ്ണൂര്‍, വയനാട്‌, കാസര്‍ഗോഡ്‌ എന്നീ ജില്ലകളിലാണ്‌ ഇന്ന്‌ പോളിംഗ്‌ നടക്കുന്നത്‌. നാല്‌ കോര്‍പ്പറേഷനുകളിലും തെരഞ്ഞെടുപ്പ്‌ ആദ്യഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാകും. വോട്ടെടുപ്പിനോടനുബന്ധിച്ച്‌ ശതക്തമായ സുരക്ഷാ സന്നാഹത്തെയാണ്‌ ഒരുക്കിയിരിക്കുന്നത്‌. 3800 സേനാഗംങ്ങളേയാണ്‌ ആദ്യഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്‌. കേരളത്തിനു പുറമെ കര്‍ണ്ണാടകത്തില്‍ നിന്നുള്ള 10 കമ്പനി പോലീസും സുരക്ഷക്കായി വിന്യസിക്കുന്നുണ്ട്‌.

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ പെയ്യുന്നത്‌ വോട്ടിംഗ്‌ ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്‌. കോഴിക്കോട്‌ ആറിടങ്ങളിലും തിരുവനന്തപുരം നെയ്യാറ്റിന്‍കര, കണ്ണൂര്‍ പരിയാത്ത്‌ രണ്ടിടത്തും വോട്ടിംഗ്‌ മെഷിന്‍ തകരാറിലായി.