തദ്ദേശഭരണ തിരഞ്ഞെടുപ്പ്‌ : ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീന്‍ പരിശീലനം നല്‍കി

Story dated:Saturday October 10th, 2015,06 09:pm
sameeksha sameeksha

electronic voting machine training at collectorate conf. hallമലപ്പുറം: തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുപ്പ്‌ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ കലക്ടറേറ്റ്‌ കോണ്‍ഫറന്‍്‌സ്‌ ഹാളില്‍ ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീന്‍ പ്രവര്‍ത്തനം സംബന്ധിച്ച്‌ പരിശീലനം നല്‍കി . റിട്ടേണിങ്‌ ഓഫീസറും ബന്ധപ്പെട്ട രണ്ട്‌ ഉദ്യോഗസ്ഥര്‍ വീതവുമാണ്‌ പരിശീലനത്തില്‍ പങ്കെടുത്തത്‌.

ആദ്യമായാണ്‌ തദ്ദേശഭരണ തിരഞ്ഞെടുപ്പിന്‌ മള്‍ട്ടി പോസ്‌റ്റ്‌ ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീന്‍ ഉപയോഗിക്കുന്നത്‌. തെരഞ്ഞെടുപ്പിന്‌ ഡിറ്റാച്ചബ്‌ള്‍ മെമ്മറി മൊഡ്യൂള്‍(ഡി.എം.എം) ഉപയോഗിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌. ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്ന്‌ ബാലറ്റ്‌ യൂണിറ്റും അടങ്ങിയതാണ്‌ തെരഞ്ഞെടുപ്പിന്‌ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീന്‍. ഒരു ബാലറ്റ്‌ യൂനിറ്റില്‍ 15 സ്ഥാനാര്‍ത്ഥികളുടെ പേര്‌ സെറ്റ്‌ ചെയ്യാം. ഒരു കണ്‍ട്രോള്‍ യൂനിറ്റില്‍ പരമാവധി നാല്‌ ബാലറ്റ്‌ യൂനിറ്റ്‌ ഉപയോഗിക്കാം. ഗ്രാമപഞ്ചായത്തിന്‌ വെളള നിറത്തിലുളള ബാലറ്റ്‌ ലേബലും, ബ്ലോക്കിന്‌്‌ പിങ്ക്‌ നിറത്തിലുളള ബാലറ്റ്‌ ലേബലും, ജില്ലാ പഞ്ചായത്തിന്‌ നീല നിറത്തിലുളള ബാലറ്റ്‌ ലേബലുമാണ്‌ ഉപയോഗിക്കുക. ഒരു ബാലറ്റ്‌ യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂനിറ്റും ചേര്‍ന്നതാണ്‌ മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പിന്‌ ഉപയോഗിക്കുന്ന വോട്ടിംഗ്‌ മെഷീന്‍.

ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍, കെ.പി അന്‍സു ബാബു, ടി.ജമാല്‍, പി.ഒ സാദിക്‌, അബ്ദൂള്‍ നാസര്‍ എന്നിവര്‍ പരിശീലനത്തിന്‌ നേതൃത്വം നല്‍കി.