തദ്ദേശഭരണ തിരഞ്ഞെടുപ്പ്‌: ജാതി സമുദായങ്ങളുടെ പേരില്‍ വോട്ട്‌ ചോദിക്കരുത്‌

ജാതിയുടെ പേരിലും സമുദായത്തിന്റെ പേരിലും വോട്ട്‌ ചോദിക്കാന്‍ പാടില്ലെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനുളള വേദിയായി ഉപയോഗിക്കരുത്‌. ഏതെങ്കിലും സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ അവര്‍ക്കു താല്‍പര്യമുളള വ്യക്തികള്‍ക്കോ എതിരേ സാമൂഹിക ബഹിഷ്‌ക്കരണം, സാമൂഹിക ജാതിഭ്രഷ്ട്‌ തുടങ്ങിയ ഭീഷണികള്‍ പുറപ്പെടുവിക്കരുതെന്നും കമ്മീഷന്‍ അറിയിച്ചു.