തത്തമ്മ ബാലോല്‍സവവും ബാലസംഘം ഏരിയാറാലിയും നടത്തി

പരപ്പനങ്ങാടി:  ബാലസംഘം ഏരിയകമ്മിറ്റിയുടെ റാലിയും തത്തമ്മ ബാലോല്‍സവവും പരപ്പനങ്ങാടിയില്‍ ബാലസംഘം ജില്ലാകണ്‍വീനര്‍ സി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്ന മുദ്രാവാക്യമാണ് ബാലസംഘം ഈ വര്‍ഷം മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബാലോല്‍സവത്തിന്റെ ഭാഗമായി കുട്ടികള്‍ പങ്കെടുത്ത വാദ്യാഘോഷങ്ങളോടുകൂടിയ റാലിയും ടാഗോര്‍ സാഹിത്യോത്സവ സമ്മാന വിതരണവും നടന്നു.