തച്ചങ്കരിയെ പുറത്താക്കണം : വി.എസ്

തിരു: ടോമിന്‍ ജെ.തച്ചങ്കരിയെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്ന് വി.എസ് പ്രതികരിച്ചു. തച്ചങ്കരിയെ തിരിച്ചെടുത്തത് സത്യപ്രതിക്ജ്ഞാലംഘനമാണെന്നും ചാരപ്പണി നടത്തിയ വ്യക്തിയാണ് തച്ചങ്കരിയെന്നും വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തച്ചങ്കരിക്കെതിരെ ഉടന്‍ നടപടി എടുക്കണമെന്ന കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കത്ത് ഇപ്പോള്‍ വന്നതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.
വിദേശ യാത്രയില്‍ തച്ചങ്കരി അനഭിമതരായ വ്യക്തികളുമായി കൂടികാഴ്ച നടത്തിയെന്നും ഇദേഹത്തിന്റെ ഹോട്ടല്‍ ബില്‍ നല്‍കിയത് കളങ്കിത വ്യക്തികളാണെന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.