തകഴി പുരസ്‌കാരം മുഖ്യമന്ത്രി ഇന്ന്‌ എം.ടി.ക്കു സമര്‍പ്പിക്കും

m t edതിരൂര്‍:തകഴി സ്‌മാരക സമിതിയുടെ പേരില്‍ സാംസ്‌ക്കാരിക വകുപ്പ്‌ ഏര്‍പ്പെടുത്തിയ തകഴി സ്‌മാരക പുരസ്‌ക്കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന്‌ (ജൂണ്‍ ഒന്ന്‌ ന്‌്‌) മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കു സമര്‍പ്പിക്കും. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വൈകീട്ട്‌ മൂന്നിന്‌ നടക്കുന്ന പരിപാടിയില്‍ ഗ്രാമവികസന-സാംസ്‌ക്കാരിക വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌ അധ്യക്ഷനാകും.
50,000 രൂപയും കീര്‍ത്തിപത്രവും ശില്‍പവുമടങ്ങുന്നതാണ്‌ പുരസ്‌ക്കാരം. പരിപാടിയില്‍ മലയാള സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍, ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി., സി. മമ്മൂട്ടി എം.എല്‍.എ, മുന്‍ എം.പി. എ. വിജയരാഘവന്‍, കെ.പി. രാമനുണ്ണി, ആലങ്കോട്‌ ലീലാകൃഷ്‌ണന്‍, തിരൂര്‍ നഗരസഭാധ്യക്ഷ സഫിയ മുഹമ്മദ്‌കുട്ടി, തകഴി സ്‌മാരക സമിതി ചെയര്‍മാന്‍ പ്രഫ. തകഴി ശങ്കരനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.