തകര്‍ന്ന ബോട്ട് കണ്ടെത്തി : പ്രഭുദയയെ ചെന്നൈയില്‍ ചോദ്യം ചെയ്യും

കൊച്ചി : ചേര്‍ത്തലയ്ക്കടുത്ത് കടലില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ട് കണ്ടെത്തിയതായി സൂചന. കടലില്‍ അപകടം നടന്നതിനടുത്ത് ആഴക്കടലിലാണ് ബോട്ടിന്റെ അവശിഷ്ട്ങ്ങള്‍ എന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. കാണാതായവര്‍ ബോട്ടില്‍ കൂടുങ്ങിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ദര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ബോട്ടിലിടിച്ചെന്ന് കരുതുന്ന കപ്പലായ പ്രഭുദയെ നാളെ ചെന്നൈയില്‍ എത്തിക്കും. അപകടം നടന്ന ദിവസം ഈ കപ്പല്‍ ആലപ്പുഴക്ക് സമീപത്തുകൂടെ കടന്നു പോയതായി സ്ഥിതീകരിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായ ടൊലാനി ഷിപ്പിങ് കമ്പനിയുടെ താണ് 189 മീറ്റര്‍ നീളവും 32 വീതിയുമുള്ള ഈ കപ്പല്‍ . മണിക്കൂറില്‍ 10.1 നോട്ടിക്കല്‍ മൈലാണിതിന്റെ വേഗത. ഗോവയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ടതാണ് ഈ കപ്പല്‍.

മറീന്‍ ആന്റ് മര്‍ക്കന്റൈന്‍ വിഭാഗം അന്വേഷണത്തിന് നേതൃത്വം നല്‍കും. ക്യാപ്പ് റ്റന്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ വെച്ചാണ് ചോദ്യം ചെയ്യലും പരിശോധനയും നടത്തുക.