ഡെലിഗേറ്റാകാന്‍ 28 ന് ഒരവസരം കൂടി

തിരു:കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റാകാന്‍ ഒരവസരം കൂടി നല്‍കും. ഡെലിഗേറ്റാകുന്നതിന് നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണീ സൗകര്യം. എസ്.ബി.റ്റി. യുടെ തെരഞ്ഞെടുത്ത ശാഖകളില്‍ നേരിട്ടോ ഓണ്‍ലൈനായോ ഡെബിറ്റ് / ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നവംബര്‍ 28 ന് പണമടയ്ക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തപ്പോള്‍ കിട്ടിയ ചെലാന്‍ ഉപയോഗിച്ച് പണമടക്കണം. നവംബര്‍ 28 ന് പണമടയ്ക്കുന്നവരുടെ ഡെലിഗേറ്റ് പാസുകള്‍ ഡിസംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരത്ത് മേളയുടെ ഡെലിഗേറ്റ് സെല്ലില്‍ നിന്നു വിതരണം ചെയ്യും

ഡെലിഗേറ്റ് പാസ് 27 മുതല്‍
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നവംബര്‍ 27 ന് ആരംഭിക്കും. പാസുകള്‍ അതത് ബാങ്കുകളില്‍ എത്തിച്ചിട്ടുണ്ട്. ബാങ്കുകളില്‍ നേരിട്ട് പണമടച്ചവര്‍ ചെലാന്റെ കൗണ്ടര്‍ ഫോയില്‍ ഹാജരാക്കി പാസ് കൈപ്പറ്റണം. ഓണ്‍ലൈന്‍, ഡെബിറ്റ് / ക്രഡിറ്റ് കാര്‍ഡ് വഴി തുക ഒടുക്കിയവര്‍ തിരിച്ചറിയല്‍ രേഖ നല്‍കണം. നവംബര്‍ 30 വരെ പാസുകള്‍ വിതരണം ചെയ്യും. അപേക്ഷകര്‍ തെരഞ്ഞെടുത്ത ബാങ്കുകളിലൂടെയാണ് പാസ് വിതരണം.